ഇന്ത്യയ്ക്ക് 46,200 കോടി ഡോളര്‍ നഷ്ടമായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നേവരെ നികുതിവെട്ടിപ്പ്, അഴിമതി, മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ വഴി ഇന്ത്യയ്ക്ക് 46,200 കോടി ഡോളര്‍ (ഏതാണ്ട് 21 ലക്ഷം കോടി രൂപ) നഷ്ടമായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റെഗ്രിറ്റി (ജിഎഫ്ഐ) നടത്തിയ അന്വഷണത്തിലാണു വെളിപ്പെടുത്തല്‍. ടാക്സ് വെട്ടിപ്പ്, അഴിമതി, കുറ്റകൃത്യം, നിയമലംഘനം, കൈക്കൂലി എന്നിങ്ങനെ നിരവധി കാരണങ്ങളും ജിഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. 1991ല്‍ സാമ്പത്തിക ഉദാരീകരണം ആരംഭിച്ചശേഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ത്വരപ്പെട്ടെങ്കിലും വരുമാന വിതരണത്തിലെ അസന്തുലിതാവസ്ഥ വര്‍ധിക്കുകയും അതുമൂലം വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് കൂടുകയും ചെയെ്തന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഈ അനധികൃത പണമൊഴുക്ക് രാജ്യത്തെ ദാരിദ്ര്യത്തിന്റെ കാഠിന്യം കൂടുന്നതിനും ധനിക- ദരിദ്ര അന്തരത്തിലെ വര്‍ധനയ്ക്കും വലിയ തോതില്‍ കാരണമായിട്ടുണ്ട്’-ജി.എഫ്.ഐ. ഡയറക്ടര്‍ റെയ്മണ്ട് ബേക്കര്‍ പറഞ്ഞു.
Related posts:
- ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുമെന്ന് ബരാക്ക് ഒബാമ ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക്...
- മാരുതി സുസുക്കിയുടെ അറ്റാദായം ഉയര്‍ന്നു രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മരുതിയുടെ അറ്റാദായം 4.95% ഉയര്‍ന്നു 598.24...
- ഗൌരിയമ്മ ആഞ്ഞടിക്കുന്നു : ആന്റണി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ഒരു കോടി വാഗ്ദാനം ചെയ്തു ഗൌരിയമ്മ ആഞ്ഞടിക്കുന്നു : ആന്റണി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ഒരു കോടി വാഗ്ദാനം...
- ഭാരതി എയര്‍ടെല്‍ അറ്റാദായത്തില്‍ ഇടിവ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ ഇടിവ്....
- കോമണ്‍വെല്‍ത്ത് അഴിമതി:ഒടുവില്‍ കേന്ദ്രം വഴങ്ങി ന്യൂഡല്‍ഹി: കോമല്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം സി.ബി.ഐ.യ്ക്ക് വിടാന്‍ തയ്യാറാണെന്ന്...
Short URL: http://morningbellnews.com/?p=5121















