മന്‍മോഹന്‍ സിംഗ് വെന്‍ ജിയാബൊ കൂടിക്കാഴ്ച തുടങ്ങി
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബൊയും വിയറ്റ്നാമിലെ ഹനോയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു പ്രധാനമന്ത്രിമാരും പ്രധാനപ്പെട്ട ഉഭയകക്ഷി പ്രശ്നങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. കശ്മീരികള്‍ക്കുള്ള പ്രത്യേക വിസാ പ്രശ്‌നം, സാമ്പത്തിക സഹകരണം എന്നിവയാവും കൂടിക്കാഴ്ചയിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങളെന്നാണ് സൂചന. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക വിസ നല്‍കുന്നതില്‍ ഇന്ത്യ പല തവണ അതൃപ്തി അറിയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ചൈനയുടെ നിലപാട്. ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസവും വിസാ പ്രശ്‌നത്തില്‍ പരസ്പരം കടുത്ത വാക്കുകള്‍ പ്രയോഗിച്ചിരുന്നു.
പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന പാദത്തിലാണ് വിയറ്റ്‌നാമില്‍ എത്തിയത്. അടുത്ത ദിവസങ്ങളില്‍ കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം സിംഗ് ഇന്ത്യയിലേക്ക് മടങ്ങും.
Related posts:
- ഓസീസ് 428 റണ്‍സിന് പുറത്ത്, ഇന്ത്യ തുടങ്ങി മൊഹാലി ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍...
- അയോധ്യാ വിധിക്കെതിരെ മുലായം സിംഗ് യാദവ് അയോധ്യാ കേസില്‍ തെളിവുകളെ അടിസ്ഥാനമാക്കാതെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ കോടതി വിധി പറഞ്ഞതില്‍ നിരശനാണെന്ന്...
- സുധാമയം : സുധാ മൂര്‍ത്തി ഒരു രേഖാ ചിത്രം – പ്യാരി സിംഗ് പ്യാരി സിംഗ് ആരോ തുറന്നു വച്ച ഒരു വെബ് പേജിന്റെ വലതു ഭാഗത്തുണ്ടായിരുന്ന...
- സിനിമ നിരൂപണം -എല്‍സമ്മ എന്ന ആണ്‍കുട്ടി :പ്യാരി സിംഗ് ഇത്തവണ റംസാന്‍ പ്രമാണിച്ച് കിട്ടിയ long week end ഈ നഗരത്തില്‍ തന്നെ...
- കല്‍മാഡി രാജിവയ്ക്കണമെന്ന് ദിഗ്‌വിജയ് സിംഗ് ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കുടുങ്ങിയ സുരേഷ് കല്‍മാഡി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍...
Short URL: http://morningbellnews.com/?p=4059















