ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍
വിജയദശമി ദിവസമായ ഞായറാഴ്ച വരപ്രസാദം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ ക്ഷേത്രങ്ങളിലും കോവിലുകളിലും ആരാധനാലയങ്ങളിലുമെത്തി. കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും വിദ്യാരംഭച്ചടങ്ങിനും സരസ്വതിപൂജയ്ക്ക് സാക്ഷ്യം വഹിക്കാനും ദര്‍ശനത്തിനുമായി വന്‍തിരക്കാണ് ക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്നത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാവ്, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍പറമ്പ്, ഐരാണിമുട്ടം എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആചാര്യന്മാര്‍ കുരുന്നുകളുടെ നാവില്‍ സ്വര്‍ണം കൊണ്ടു ആദ്യാക്ഷരം കുറിച്ചശേഷം പ്രത്യേകം തയാറാക്കിയ തളികയിലെ അരിയില്‍ കുരുന്നുകളുടെ ഇളം വിരലുകള്‍ കൊണ്ട് ഹരി ശ്രീ ഗണപതയേ നമഃ എന്ന് അക്ഷരമന്ത്രം ആവര്‍ത്തിച്ചു. പാരമ്പര്യ എഴുത്താശാന്മാര്‍, സാഹിത്യകാരന്മാര്‍, കവികള്‍, സാംസ്കാരിക നായകന്മാര്‍, കലാകാരന്മാര്‍ എന്നിവരാണു എഴുത്തിനു നേതൃത്വം നല്‍കുന്നത്.
വൈകിട്ട് ആറിനു നടക്കുന്ന വിജയോത്സവത്തോടെ നവരാത്രി ഉത്സവത്തിനു സമാപനമാകും.
Related posts:
- നാടെങ്ങും വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു രാജ്യം മുഴുവന്‍ വിഘ്നേശ്വരന്‍റെ പിറന്നാളായ ഇന്ന് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു.എല്ലാ വര്‍ഷവും ചിങ്ങ...
Short URL: http://morningbellnews.com/?p=3347
















