ഇന്ത്യ ഭദ്രം, സച്ചിന്‍ ഇരുന്നൂറിലേക്ക് കുതിക്കുന്നു
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെടുത്തു. സച്ചിന്റെ അവസരത്തിനുയര്‍ന്ന കളിയാണ് ഇന്നത്തെ സവിശേഷത. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍. ടെസ്റ്റിലെ കന്നി സെഞ്ച്വറി തികച്ച മുരളി വിജയ് 139 റണ്‍സിനു പുറത്തായി. എന്നാല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പുജാര നിരാശപ്പെടുത്തി. നാല് രണ്സു മാത്രമെടുത്ത പുജാര ജോന്സന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയ റെയ്ന സച്ചിന് പിന്തുണ നല്‍കിയെങ്കിലും 32 റണ്‍സെടുത്ത് ക്ലാര്‍ക്കിന്റെ പന്തില്‍ ഹില്ഫെന്ഹുസ് പിടിച്ചു പുറത്തായി. പതിനൊന്നു റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയാണ് ക്രീസിലിപ്പോള്‍. അഞ്ചു വിക്കറ്റ് കൈയ്യിലിരിക്കെ 43 റണ്‍സിനു പിറകിലാണ് ഇന്ത്യ. മൂന്നാം വിക്കറ്റില്‍ സച്ചിനും മുരളി വിജയും ചേര്‍ന്ന് 308 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടു ദിവസം ശേഷിക്കെ ടെസ്റിന് ഫലമുണ്ടാവുമെന്നുറപ്പായി.
Related posts:
- ബാംഗ്ലൂര്‍ ടെസ്റ്റ് : സച്ചിന് സെഞ്ച്വറി, മുരളി വിജയിക്ക് അര്‍ദ്ധ സെഞ്ച്വറി ബാംഗ്ലൂര്‍ : ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ സച്ചിന് സെഞ്ച്വറി. ഇന്ത്യ ശക്തമായ...
- ബാംഗ്ലൂര്‍ ടെസ്റ്റ് ഇന്ത്യ 128/2 രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 128 റണ്‍സ് എന്ന സ്‌കോറിലാണ് ഇന്ത്യ....
- സച്ചിന്‍ 14,000 നോട്ടൗട്ട് ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 14,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാസ്റ്റ്മാനായി....
- കോമണ്‍ വെല്‍ത്ത് ഇന്ത്യ കുതിക്കുന്നു ’5 സ്വര്‍ണം’ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ച് സ്വര്‍ണം. ഗുസ്തിയില്‍ മൂന്ന് സ്വര്‍ണവും ഷൂട്ടിങ്ങില്‍...
- ഇന്ത്യ പൊരുതുന്നു കൊളംബൊ: ലക്ഷ്മണ്‍(80 നോട്ടൗട്ട്) രക്ഷകനായി പൊരുതുന്നു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ അഞ്ച്...
Short URL: http://morningbellnews.com/?p=2994















