നടന സന്ധ്യ : പ്രശസ്ത നര്‍ത്തകി സ്മിത വര്‍മയുടെ ഭരതനാട്യം ശനിയാഴ്ച
കലാമണ്ഡലം മോഹന തുളസിയുടെ ശിഷ്യയും പ്രശസ്ത നര്‍ത്തകിയുമായ ശ്രീമതി സ്മിത വര്‍മയുടെ ഡാന്‍സ് പ്രോഗ്രാം ഒക്ടോബര്‍ രണ്ടാം തീയതി വൈകിട്ട ആറു മണിക്ക് ജെ സി റോഡിലുള്ള എ ഡി എ രംഗ മന്ദിരയില്‍ നടക്കും . പ്രശസ്ത കലാകാരന്‍ നെടുമങ്ങാട് ശിവകുമാര്‍ ചടങ്ങില്‍ മുഖ്യാഥിതി ആയിരിക്കും .ശിവകുമാറിനെ കൂടാതെ കലാമണ്ഡലം ഉഷ ധതര്‍ , കര്‍ണാടക കലാശ്രീ ശ്രീദേവി ഉണ്ണി , മാല ശശികാന്ത് എന്നിവരും അതിഥികളായി ഉണ്ടാകും .നെടുമങ്ങാട് ശിവകുമാര്‍ , കലാമണ്ഡലം കൃഷ്ണന്‍കുട്ടി എന്നിവരെ ചടങ്ങില്‍ വച്ച് ആദരിക്കും .
നാട്ടിലും വിദേശത്തുമായി നിരവധി വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുള്ള സ്മിത വര്‍മ ബാംഗ്ലൂരില്‍ ” അനസ് ” എന്നാ പേരില്‍ നൃത്ത വിദ്യാലയം നടത്തുന്നുണ്ട് . എച് എസ് ആര്‍ ലേ ഔട്ടില്‍ പ്രവര്‍ത്തിക്കുന്ന “അനസ്” ഇല്‍ നിരവധി വിദ്യാര്‍ഥികള്‍ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്നുണ്ട്. ഭരതനാട്യം കൂടാതെ , കുച്ചുപ്പുടി , മോഹിനിയാട്ടം ,എന്നിവയിലും പ്രവീണയാണ് സ്മിത വര്‍മ . പ്രശസ്ത മോഹിനിയാട്ടം കലാകാരി ശ്രീമതി ശ്രീദേവി ഉണ്ണി യാണ് മോഹിനിയാട്ടത്തില്‍ സ്മിത വര്‍മയുടെ ഗുരു .
Related posts:
- കലാമണ്ഡലം ഹേമലത ലോകറെക്കോര്‍ഡിന്റെ നെറുകയില്‍ തൃശ്ശൂര്‍:നൃത്തവേദിയില്‍ അഭിമാനത്തിന്റെ ചുവടുകള്‍ തീര്‍ത്ത് കലാമണ്ഡലം ഹേമലത ലോകറെക്കോര്‍ഡിന്റെ നെറുകയില്‍. ഏറ്റവുമധികം സമയം...
- പ്രശസ്ത സിനിമ താരമായ സീത വീണ്ടും വിവാഹിതയായി പ്രശസ്ത സിനിമ താരമായ സീത വീണ്ടും വിവാഹിതയായി. തമിഴ് സീരിയല്‍ താരം സതീഷാണ്...
- പ്രശസ്ത പിന്നണി ഗായിക സ്വര്‍ണലത അന്തരിച്ചു ചെന്നൈ:പ്രശസ്ത പിന്നണി ഗായിക സ്വര്‍ണലത(37) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍...
- പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി അന്തരിച്ചു പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി(46).ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച...
- ചിത്ര സെന്‍റെര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്സിന്റെ വാര്‍ഷികാഘോഷം നാളെ ജീവന്‍ ഭീമ നഗര്‍ : ചിത്ര സെന്‍റെര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്സിന്റെ വാര്‍ഷികാഘോഷ...
Short URL: http://morningbellnews.com/?p=2213

















