നഗരത്തില്‍ തൊഴില്‍ ചൂഷണം വ്യാപകം , തൊഴിലാളികളെ ലീസിനു കൊടുക്കാന്‍ എജെന്റുമാര്‍ – റോഷന്‍ വി കെ
റോഷന്‍ വി കെ

തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ട് ഹോട്ടല്‍ ,ബേക്കറി , നിര്‍മാണ മേഖലകളില്‍ തൊഴില്‍ ചൂഷണം വ്യാപകമാകുന്നു .കുറഞ്ഞ വേതനത്തിന് പന്ത്രണ്ടു മുതല്‍ പതിനാലു മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ബഹുജന സംഘടനകള്‍ തയ്യാകുന്നില്ല .ചുരുക്കം ചില സന്നദ്ധ സംഘടനകളും എന്‍ ജി ഓ കളും മാത്രമാണ് ഇത്തരം കാര്യങ്ങളില് ഇടപെടുന്നുള്ളൂ .ആവശ്യം വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ പോലും പലപ്പോഴും തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല .ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തികച്ചും പ്രധിഷേ ധാര്‍ഹാമാണ് .മറ്റുള്ളവരോട് ഇടപഴകാനോ , സംസാരിക്കാനോ , എന്തിനു ഒന്നിരിക്കാന്‍ പോലും ഇവര്‍ക്ക് അവകാശമില്ല .
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ലീവ് അനുവദിച്ചു കിട്ടുകയുള്ളൂ .മലയാളികള്‍ ഇത്തരം തൊഴില്‍ മേഖലയിലേക്ക് കടന്നു വരാന്‍ മടിക്കുന്നതും ഇതുകൊണ്ടാണ് .എന്നാല്‍ ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും , ബീഹാര്‍ പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികളെ എത്തിച്ചു കൊടുക്കുന്ന എജെന്റ് മാര്‍ ഇവിടെ ഉണ്ട് . വന്‍ തുക തൊഴില്‍ ഉടമയില്‍ നിന്നും വാങ്ങിച്ചു ഇവര്‍ തൊഴിലാളികളെ ലീസിനു നല്‍കും . ഇങ്ങനെ വരുന്നവരെ അടിമകളെ പോലെയാണ് പലരും പണി എടുപ്പിക്കുന്നത് . കുറഞ്ഞ വേതനത്തിന് കൂടുതല്‍ ജോലി എടുപ്പിക്കാം എന്നതാണ് ഇവരില്‍ കാണുന്ന മുഖ്യ ആകര്‍ഷണം .പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തതിനാല്‍ ഇവരുടെ കൊഴിഞ്ഞു പോക്കും കുറവാണ് .
വന്‍ തുക കൈപ്പറ്റിയാണ് എജെന്റുമാര്‍ ഇവരെ വിതരണം ചെയ്യുന്നത് .പ്രായ പൂര്‍ത്തി ആവാത്തവരും പിഞ്ചു കുഞ്ഞുങ്ങളും ചൂഷണം ചെയ്യപ്പെടുന്നത് ദയനീയ കാഴ്ചയാണ് .മിനിമം കൂലി , നിശ്ചിത ഇടവേളകളില്‍ വിശ്രമം ,സുരക്ഷിതമായ ചുറ്റുപാട് എന്നിവയൊക്കെ ഉറപ്പു വരുത്തേണ്ടത് തൊഴില്‍ ദാതാവിന്റെ ചുമതലയാണ് .ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു പങ്ക് എജെന്റിനുള്ളതാണ് . നാട്ടില്‍ പോവുമ്പോള്‍ മാത്രമേ പലര്‍ക്കും ഏജന്റുമാര്‍ ശമ്പളം നല്‍കാറുള്ളൂ അത് കൊണ്ട് തന്നെ തങ്ങളുടെ സ്വകാര്യാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ഇവര്‍ക്ക് സാധിക്കാറില്ല .സ്ത്രീകളും കുട്ടികളും ലൈന്ഗികമായും പീഡിപ്പിക്കപെടുന്നുമുണ്ട്.
Related posts:
- ഐസകിന് ലോട്ടറി,പ്രതിപക്ഷത്തിന് ഭാഗ്യക്കുറി-റോഷന്‍ വി കെ റോഷന്‍ വി കെ മാമാങ്കമാണ് , നിലാപാട് തറയില്‍ സാമൂതിരി വന്നിരിക്കും ,ചേകവന്മാര്‍...
- കവിത-പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍(റോഷന്‍ വി കെ ) പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ, ഹൃദയത്തില്‍ നിന്നും മറ്റൊരുത്തന്റെ പ്രണയ...
- കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു?!!! സുജിത് ഭക്തന്‍ ഇങ്ങനെ ഒരു വാര്‍ത്ത വൈകാതെ തന്നെ നിങ്ങള്‍ക്കു പത്രങ്ങളില്‍ ഇനി...
- ഓണാഘോഷം നടത്തല്‍ മാത്രമാവരുത് സംഘടനാ പ്രവര്‍ത്തനം !! പതിമൂന്നു ലക്ഷത്തില്‍ പരം മലയാളികള്‍ ബന്ഗ്ലൂര്‍ മഹാ നഗരത്തില്‍ ഇന്നുണ്ട് . കൊച്ചിന്‍...
- മലയാളി യുവാക്കളുടെ തീവ്രവാദ ബന്ധം ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി മലയാളികളായ തീവ്രവാദി തടിയന്ടവിടെ നസീറിന്റെയും...
Short URL: http://morningbellnews.com/?p=1883

















