ശ്രീലങ്കയില്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 60 പേര്‍ മരിച്ചു
ശ്രീലങ്കയില്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 60 പേര്‍ മരിച്ചു. മരിച്ചവരിലധികവും പൊലീസുകാരാണ്. രണ്ടു ചൈനീസ് കോണ്‍ട്രാക്റ്റര്‍മാരും മരിച്ചവരില്‍പ്പെടുന്നു. കിഴക്കന്‍ ശ്രീലങ്കയിലെ ബറ്റിക്കലോവയിലാണു സംഭവം.
അറുപതിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 20 പേരുടെ മരണം വാര്‍ത്താ ഏജന്‍സിയായ എ.പി സ്ഥിരീകരിച്ചിട്ടുണ്ട്. കരടിയാനരുവിലെ പോലീസ് സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അട്ടിമറിയല്ല മറിച്ച് അപകടമാണെന്നാണ് പ്രാഥമിക നിഗമനം. റോഡ് നിര്‍മാണത്തിനായി സൂക്ഷിച്ച സ്ഫോടകവസ്തുകളാണ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതെന്നു സൈനിക വക്താവ് മേജര്‍ ജനറല്‍ ഉഭയ മേദവാല അറിയിച്ചു.
Related posts:
- കാളികാവ് സംഭവം : എസ് ഐ യെ കൊന്ന കേസിലെ പ്രതിയും ഭാര്യയും മരിച്ച നിലയില്‍ ഇന്നലെ നിലംബൂരിനടുത്ത് ചോപ്പാട് എസ് ഐ യെ വെടിവെച്ചു കൊന്ന കേസിലെ പ്രതി...
- ചികിത്സകിട്ടാതെ 50 രോഗികള്‍ മരിച്ചു ജയ്പൂര്‍: ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടരുന്ന രാജസ്ഥാനില്‍ 50 രോഗികള്‍ യഥാസമയം ചികിത്സകിട്ടാതെ...
- മദനിയുടെ അറസ്റ്റ് ഇന്ന് നടന്നേക്കും ബംഗ്ലൂര്‍ സ്ഫോടനകെസില്‍ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ അറസ്റ്റ് ...
Short URL: http://morningbellnews.com/?p=1692















