മികച്ച കുട്ടികളുടെ ചിത്രത്തിനു ദേശീയ അവാര്‍ഡ് ലഭിച്ച ‘കേശു’വിനു നിലവാരമില്ല : ഹരികുമാര്‍
മികച്ച കുട്ടികളുടെ ചിത്രത്തിനു ദേശീയ അവാര്‍ഡ് ലഭിച്ച ‘കേശു’വിനു നിലവാരമില്ലെന്നു ജൂറി അംഗം ഹരികുമാര്‍.പുരസ്കാര നിര്‍ണയവേളയില്‍ കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഒരു കന്നഡ ചിത്രത്തിന് അവാര്‍ഡ് നല്‍കാനാണ് ജൂറിയില്‍ അഭിപ്രായമുണ്ടായത്. ഏതായാലും നിലവാരമില്ലാത്ത സിനിമയ്ക്ക് അവാര്‍ഡ് നല്കാന് തീരുമാനിച്ച സ്ഥിതിക്ക് കേശുവിന് കൂടി അവാര്‍ഡ് നല്‍കണമെന്ന് ആ സമയം താനാണ് ആവശ്യപ്പെട്ടത്. അതിന്‍പ്രകാരമാണ് കേശുവിന് പുരസ്കാരം ലഭിക്കുന്നത്. ശിവന് സംവിധാനം ചെയ്ത കേശുവിനെ വിലയിരുത്തിയ കമ്മറ്റിയില്‍ മകന് സഞ്ജീവ് ശിവന് അംഗമാ
യതു ശരിയല്ല. തന്റെ ചിത്രമായ പുലര്‍വെട്ടത്തിന്റെ കോപ്പിയാണു കേശു. മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ കാരണം താനല്ല. അതിനു കാരണക്കാര്‍ ആരാണെന്നു മമ്മൂട്ടിയടക്കമുള്ളവര്‍ക്ക് അറിയാം.
എന്നാല്‍ ഹരികുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു സഞ്ജീവ് ശിവന് പ്രതികരിച്ചു. പിതാവിന്റെ ചിത്രം ജൂറിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Related posts:
- ദേശീയ അവാര്‍ഡ്: അമിതാഭിനെതിരെ രഞ്ജിത്ത് ദേശീയ അവാര്‍ഡ്: അമിതാഭിനെതിരെ രഞ്ജിത്ത് എല്ലാ വര്‍ഷത്തെയും പോലെ 2009ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപനവും വിവാദത്തിലേക്ക്. ഇത്തവണ...
- കുട്ടിസ്രാങ്ക് മികച്ച ചിത്രം,അമിതാഭ് ബച്ചന് മികച്ച നടന് ബംഗാളി നടി അനന്യ മികച്ച നടി 2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മലയാള സിനിമയുടെ വന്‍തിരിച്ചുവരവ്. ഷാജി എന്‍....
- നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന് മികച്ച നടന് നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന് മികച്ച നടന്...
- മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരം ? : മോര്‍ണിംഗ് ബെല്‍ എക്സ്ക്ലുസിവ് മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരം? : മോര്‍ണിംഗ് ബെല്‍ എക്സ്ക്ലുസിവ് മികച്ച നടന്നുള്ള...
- മലയാളത്തില്‍നിന്ന് കുട്ടിസ്രാങ്ക്, പഴശ്ശിരാജ, പത്താം നിലയിലെ തീവണ്ടി :ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും ന്യൂഡല്‍ഹി: 2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളത്തില്‍നിന്ന് കുട്ടിസ്രാങ്ക്,...
Short URL: http://morningbellnews.com/?p=1710















