ഇന്ത്യയും ചൈനയും അമേരിക്കക്ക് ഭീഷണി :ഒബാമ
വാഷിംഗ്‍ടന്‍: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മിടുക്കന്മാരെ നേരിടാന്‍ സജ്ജരാവാന്‍ അമേരിക്കയിലെ കുട്ടികളോട് പ്രസിഡണ്ട് ഒബാമ. വീണ്ടും സ്കൂളുകള്‍ തുറന്ന വേളയില്‍ പെന്‍സില്‍വേനിയയിലെ ഒരു സ്കൂളില്‍ കുട്ടികളോട് സംസാരിയ്ക്കകയായിരുന്നു അദ്ദേഹം.
ഇന്ത്യയേയും ചൈനയേയും അമേരിയ്ക്ക ഭീതിയോടെയാണ് കാണുന്നതിന്റെ
സൂചനയാണിത്. പുറം ജോലികള്‍ ഇന്ത്യയിലേയ്ക്ക് നല്‍കില്ലെന്ന വാശിയ്ക്ക് പിന്നില്‍ അമേരിക്കക്കാരുടെ പ്രതിഷേധം മാത്രല്ല ഈ ഭീതിയും ഉണ്ടെന്ന് വേണം അനുമാനിയ്ക്കാന്‍.”സ്‌കൂളിലെ നിങ്ങളുടെ വിജയം നിങ്ങളുടെ ജീവിതവിജയത്തില്‍ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ അമേരിക്കയുടെ വിജയത്തില്‍ക്കൂടി നിര്‍ണായകമാണ്. മറ്റ് രാജ്യങ്ങള്‍ നമുക്ക് മുന്നില്‍ കനത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. നല്ല വിദ്യാഭ്യാസത്തിലൂടെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നുണ്ടെന്ന് അമേരിക്കയിലെ സ്‌കൂളുകള്‍ ഉറപ്പ് വരുത്തണം”- ഒബാമ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികളോടാണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബാംഗ്ലൂരില്‍നിന്നും ബെയ്ജിങ്ങില്‍നിന്നും വരുന്ന കുട്ടികള്‍ കഠിനാധ്വാനത്തിലൂടെ മുമ്പൊന്നുമില്ലാത്ത വിധത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Related posts:
- നിങ്ങള്‍ക്കും പത്രപ്രവര്‍ത്തകന്‍ ആകാം : മോര്‍ണിംഗ് ബെല്‍ ന്യൂസ് സിറ്റിസെന്‍ ജേര്‍ണലിസ്റ്റ്കളെ തേടുന്നു നിങ്ങളുടെ ചുറ്റും നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക ....
- പുറം ജോലി കരാര്‍ നിര്‍ത്തലാക്കല്‍ : ഇന്ത്യന്‍ ഐ ടി മേഖലയ്ക്ക് കനത്ത തിരിച്ചടി ഇന്ത്യന്‍ ഐ ടി മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് പുറം ജോലി കരാരുകല്ള്‍ക്കുള്ള...
- കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ കാണിക്കുന്ന ധൈര്യം സുധാകരന്റെ കവിതകളിലും കാണാം: മോഹല്‍ലാല്‍ അനീതിയോടുള്ള പ്രതിഷേധം തുളുമ്പുന്ന, സാധാരണക്കാരനെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്ന വരികള്‍ മറ്റാരുടേതുമല്ല. കേരളത്തിന്റെ ധൈര്യശാലിയായ...
- ഹീറോഹോണ്ട പുതിയ ബൈക്കിറക്കി രാജ്യത്തെ മുന്‍നിര ഇരുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോഹോണ്ട പുതിയ ബൈക്കിറക്കി. ഇരുച്ചക്ര വിപണിയില്‍...
Short URL: http://morningbellnews.com/?p=1633















