കോഴിക്കോട് തൊണ്ടയാട് ബസപകടത്തില്‍ നാലു മരണം
കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം ബസ് ലോറിയിലിടിച്ച് മറിഞ്ഞ് നാലു പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. പൂവാട്ടുപറമ്പ് ആനപ്പുഴയ്ക്കല്‍ വീട്ടില്‍ റസിയാബി (35),പ്രസന്റേഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കാരക്കുന്നുമ്മല്‍ ശോണിമ നിവാസില്‍ ശോണിമ (15), ബസ് ക്ലീനര്‍ എടവണ്ണപ്പാറ സ്വദേശി വിജില്‍ (25), വെള്ളിപ്പറമ്പ് സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. എടവണ്ണപ്പാറയില്‍ നിന്ന്് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബുധനാഴ്ച രാവിലെ ഏഴരയോടെ തൊണ്ടയാട് ബൈപാസിന് സമീപം ലോറിയുമായി കൂട്ടിയിടിച്ച ശേഷം മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് കരുതുന്നു. .
Related posts:
- വ്യാജ മദ്യദുരന്തം മരണം പതിനെട്ടു കവിഞ്ഞു :ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മലപ്പുറത്തെ വിവിധഷാപ്പുകളില്‍നിന്ന് മായംചേര്‍ത്ത കള്ള് കുടിച്ച് 18 പേര്‍ മരിച്ചു. ഒന്‍പതു പേര്‍...
- മലപ്പുറം വ്യാജമദ്യ ദുരന്തം: മരണം 18 ആയി മലപ്പുറം: മലപ്പുറത്തെ വിവിധഷാപ്പുകളില്‍നിന്ന് മായംചേര്‍ത്ത കള്ള് കുടിച്ച് 18 പേര്‍ മരിച്ചു....
- ലോട്ടറി ഏജന്റും ഭാര്യയും ആത്മഹത്യ ചെയ്തു കായംകുളം: ചേരാവള്ളിയ്ക്കടുത്ത് തീവണ്ടി തട്ടി ദമ്പതികള്‍ മരിച്ചു. ലോട്ടറി ഏജന്റായ കൊല്ലം ഇരവിപുരം...
- ബസപകടം നാലുപേര്‍ മരിച്ചു തളിപ്പറമ്പ്: കുപ്പം അക്കരെ ബസ്റ്റോപ്പിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി 3 വിദ്യാര്‍ത്ഥിനികള്‍ അടക്കം 4 ...
- കാസര്‍കോട്ട് ഇന്ന് പി ഡി പി ഹര്‍ത്താല്‍ തിരുവനന്തപുരം: മഅദനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം...
Short URL: http://morningbellnews.com/?p=1548
















