Email ID:
   

സിനിമ നിരൂപണം -എല്‍സമ്മ എന്ന ആണ്‍കുട്ടി :പ്യാരി സിംഗ്


ഇത്തവണ റംസാന്‍ പ്രമാണിച്ച് കിട്ടിയ long week end ഈ നഗരത്തില്‍ തന്നെ കഴിച്ചു കൂട്ടാനായിരുന്നു നിയോഗം. വെള്ളിയാഴ്ച വൈകീട്ട് nowshowing.com ഇല്‍ കയറി നോക്കിയപ്പോള്‍ രണ്ട് മലയാളം സിനിമകള്‍. “ശിക്കാര്‍” ഉം, “എല്‍സമ്മ എന്ന ആണ്‍കുട്ടി” യും. മോഹന്‍ലാല്‍ ചിത്രങ്ങളോട് ഈയിടെ തോന്നിക്കൊണ്ടിരിക്കുന്ന പുച്ഛം കൊണ്ട് തന്നെയാണ് priority list ഇല്‍ “എല്‍സമ്മ” ആദ്യം കയറിപ്പറ്റിയത്. (മോഹന്‍ലാല്‍ ഫാന്‍സ്‌ ക്ഷമിക്കൂ..) ലാല്‍ ജോസിന്റെ ചിത്രമായത് കൊണ്ട് തന്നെ റിവ്യൂവിനൊനുന്നും കാത്തു നില്‍ക്കാതെ ആദ്യ ദിവസം കാണാന്‍ തീരുമാനിച്ചു.

ലാല്‍ ജോസിന്റെ ബ്ലോഗില്‍ ഈ സിനിമയുടെ പേര് ആദ്യമായി കണ്ടപ്പോള്‍ അത്ര appealing ആയി തോന്നിയില്ല. കാണണ്ട എന്ന് തന്നെയായിരുന്നു ആദ്യ തീരുമാനം. ട്രെയിലറുകള്‍ കണ്ടപ്പോഴാണ് കണ്ടുകളയാം എന്ന് തോന്നിയത്. (trailer visulization ചെയ്ത harri nair ക്ക് നന്ദി.)

എടുത്തു പറയത്തക്ക പുതുമകളൊന്നും സിനിമയ്ക്കു ഇല്ല. ഒച്ചയും ബഹളവുമൊന്നുമില്ലാത്ത നായികാ പ്രാധാന്യമുള്ള ഒരു കൊച്ചു സിനിമ എന്ന് ഒറ്റ വാചകത്തില്‍ പറയാം.  എങ്കിലും, ബാലന്‍സിറ്റി യിലും, എല്സമ്മയുടെ ജീവിതത്തിലും നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങളെ കോര്‍ത്തിണക്കിയ ഈ സിനിമയിലെ രംഗങ്ങള്‍ മനസ്സില്‍ അറിയാതെ തട്ടുന്നവയും, കാലികപ്രസക്തിയുള്ളവയുമാണ്.  അത് തന്നെയാവും ഈ സിനിമ വിജയിക്കാനുള്ള ഘടകവും. “ബാലന്‍ സിറ്റി” എന്ന സിറ്റി അധികമാരും ശ്രദ്ധിക്കാതെ പോയ ജയരാജ് – മമ്മൂട്ടി പടമായ “ലൌഡ് സ്പീക്കര്‍” ലെ മൈക്ക് സിറ്റിയെ ഓര്‍മപ്പെടുത്തി.

പുതുമുഖം ആന്‍ മലയാള സിനിമയുടെ അടുത്ത വാഗ്ദാനമാകുമോ എന്നൊന്നുമറിയില്ല. ഈയാം പാറ്റകളുടെ ആയുസ്സ് മാത്രമുള്ള മലയാള നടികളുടെ പ്രശസ്തിയെ പോലെ ആവാം ആന്‍ എന്ന പെണ്‍കുട്ടിയുടെ സിനിമ ജീവിതവും. പക്ഷെ, ആന്‍ ലൂടെ നമ്മള്‍ കണ്ട “എല്‍സമ്മ” യെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല എന്ന് തോന്നുന്നു.

ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ കുഞ്ചാക്കോ ബോബനെ സ്ഥിരം get up ഇല്‍ നിന്ന്‌  നമ്മള്‍ വേറിട്ട്‌ കണ്ടത് “നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക” യില്‍ മാത്രമാണെന്ന് തോന്നുന്നു. അതിനു ശേഷം ആദ്യമായി ഒരു വേറിട്ട  get up കുഞ്ചാക്കോ ബോബന് കിട്ടിയ ആദ്യത്തെ സിനിമയാണ് “എല്‍സമ്മ”. എങ്കിലും കഥാപാത്രം പാലുണ്ണിക്ക്  ഒരു “ചോക്ലേറ്റ്” സ്വഭാവം തന്നെയാണ്!

ഇന്ദ്രജിത്ത് തടി കുറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായില്ല. കഥാപാത്രത്തിന് അനുയോജ്യമാണ് ഇപ്പോഴത്തെ ലുക്ക്‌. കുഞ്ചാക്കോ ബോബന്റെ പാലുണ്ണിയേക്കാള്‍ അഭിനയ സാധ്യത കൂടുതലുള്ള വേഷമാണ് ഇന്ദ്രജിത്തിന്റെത്. അത് ഇന്ദ്രജിത്ത് ഭംഗിയായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

ലാല്‍ ജോസിന്റെ തന്നെ മീശമാധവനിലെ ജഗതിയുടെ കഥാപാത്രത്തിന്റെ സാമ്യതകളുമായാണ്  ഈ സിനിമയിലും ജഗതി പ്രത്യക്ഷപ്പെടുന്നത്. നര്‍മത്തില്‍ ചാലിച്ച പല സീനുകളിലും ഹൌസ് ഫുള്‍ ആയിരുന്ന theatre ഇല്‍ നിന്ന്‌ പൊട്ടിച്ചിരി ഉയരുന്നത് കേട്ടിരുന്നു. അത്തരം ഒരു രംഗമാണ് വിജയ രാഘവന്റെ ക്ലൈമാക്സ്‌ ഇലെ പ്രകടനം. മണിക്കുട്ടനും, മണിയന്‍ പിള്ളയും, കെ. പി. എ. സി. ലളിതയും, സിറാജും, നെടുമുടി വേണുവും ഒക്കെ അവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.


ഈയിടെ നടന്‍ പ്രിഥ്വിരാജിന്റെ ഒരു അഭിമുഖത്തില്‍ പ്രിഥ്വി പറയുകയുണ്ടായി ഇനിയുള്ള കാലം മലയാള സിനിമ ബിഗ്‌ ബജറ്റ് സിനിമകളുടെ കാലമാകാനാണ് പോകുന്നതെന്ന്. ദീര്‍ഘ വീക്ഷണമുള്ള ഒരു നടന്റെ കമന്റ്‌ ആയി തന്നെ ഞാന്‍ അത് കണ്ടു. പക്ഷെ തട്ട് പൊളിപ്പന്‍ പാട്ടുകളുടെയും , action ന്റെയും, ടെക്നോളജി യുടെയും ഒക്കെ അതിപ്രസരം കൊണ്ട് മലയാള സിനിമക്കും അതിന്റെ ലാളിത്യം നഷ്ടപ്പെടുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. ലാല്‍ ജോസ്, രഞ്ജിത്ത്, ശ്യാമ പ്രസാദ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ മലയാളത്തില്‍ ഇപ്പോഴും സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെ ഒരു ആശങ്കക്ക്  സമയമായിട്ടില്ല എന്ന് തന്നെയാണ് “എല്‍സമ്മ എന്ന ആണ്‍കുട്ടി” പറയുന്നത്.

Related posts:

 1. കലാവേദി ഓണാഘോഷം : തായമ്പകയില്‍ മായിക പ്രപഞ്ചം തീര്‍ക്കാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എത്തും മാറത്തഹള്ളി : കഴിഞ്ഞ നാല്പത്തി നാല് വര്‍ഷമായി ബാംഗ്ലൂര്‍ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക...
 2. തന്റെ സിനിമയില്‍ ഇനി ആസിഫിനെ അഭിനയിപ്പിക്കില്ല: കൈതപ്രം കോഴ വിവാദത്തില്‍ അകപെട്ടതിനാല്‍ തന്റെ സിനിമയില്‍ ഇനി മുഹമ്മദ്‌ ആസിഫിനെ അഭിനയിപിക്കില്ല എന്ന്...
 3. കല്‍മാഡി രാജിവയ്ക്കണമെന്ന് ദിഗ്‌വിജയ് സിംഗ് ന്യൂ­ഡല്‍­ഹി: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ് അഴി­മ­തി­യില്‍ കു­ടു­ങ്ങിയ സു­രേ­ഷ് കല്‍­മാ­ഡി രാ­ജി­വ­യ്ക്ക­ണ­മെ­ന്ന് കോണ്‍­ഗ്ര­സ് ജന­റല്‍...
 4. യന്തിരന്‍ റിലീസിംഗ് വൈകുന്നു സണ്‍ പിക്‌ചേഴ്‌സ് യന്തിരന്റെ റിലീസ് സെപ്റ്റംബര്‍ 24ലേക്ക് മാറ്റിയെന്ന് സൂചനകള്‍. നേരത്തെ സെപ്റ്റംബര്‍...
 5. കാവ്യാ മാധവന് ചലച്ചിത്ര രംഗത്തെ ഉന്നതനുമായി അവിഹിത ബന്ധം ? ഭര്‍ത്താവ് നിശാല്‍ ചന്ദ്ര അയച്ച വക്കീല്‍ നോട്ടീസില്‍ വഴിവിട്ട നടപടികളെ കുറിച്ച് പരാമര്‍ശം : മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ എക്സ്ക്ലുസിവ് പ്രശസ്ത മലയാള ചലച്ചിത്ര നടി  കാവ്യ മാധവന്റെ വിവാഹ മോചന കേസ് പുതിയ...

Short URL: http://morningbellnews.com/?p=1446

Posted on Sep 12 2010. Filed under Cinema, Featured. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

6 Comments for “സിനിമ നിരൂപണം -എല്‍സമ്മ എന്ന ആണ്‍കുട്ടി :പ്യാരി സിംഗ്”

 1. Shyju

  Good one Pyari

 2. Makes me want to go and see the movie . good review.. Expecting more..

 3. Manas

  Nice review. Hope to see more from you.

  • വളരെ നന്നായിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം പണികളും ഉണ്ടല്ലേ. ഇങ്ങിനെയൊരു പോര്‍ട്ടല്‍ ആദ്യമായാണ് കാണുന്നത്.

   ഇനി കൂടെക്കൂടെ നോക്കാം.

   സിനിമ കാണുന്നതിന് മുന്‍പ് ഇത്തരം റെവ്യൂ വായിച്ചാല്‍ പണം നഷ്ടപ്പെടാതെ നോക്കം ഒരു പരിധി വരെ.

   ഞാന്‍ സിനിമ അധികം കാണാറില്ല.

   ഈ പോസ്റ്റ് പ്രിന്റ് ചെയ്ത് എന്റെ പെണ്ണിനെ കാണിക്കാം.

 4. LIJU

  HI PYARI

  ITS REALLY A VERY GOOD WORK

 5. കൊള്ളാം നല്ല റൈറ്റപ്പ്‌.. ചുരുങ്ങിയ വാക്കുകളിൽ സിനിമയുടെ സമീപഭാവി വരെ പറയാൻ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഈ നിരൂപണം അപൂർണ്ണമായി തോന്നി.

Leave a Reply


Recent Comments

 • hasgar: super review!!!
 • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
 • Clips (small): I always visit new blog everyday and i found your blog “-~:
 • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
 • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 2161612 bytes) in /home/morningb/public_html/wp-includes/functions.php on line 1007