പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി അന്തരിച്ചു
പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി(46).ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം സംഭവിച്ചത് .തമിഴ് സിനിമകളില്‍ നായകനായും ഉപനായകനായും തിളങ്ങിയ മുരളി വിജയകാന്ത്, മമ്മൂട്ടി , ജയറാം,പ്രഭുദവേ, സൂര്യ, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, തുടങ്ങി ഒട്ടേറെ പ്രമുഖരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.കന്നഡ സിനിമകളിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും 1985ല്‍ അമീര്‍ജാന്‍ സംവിധാനം ചെയ്‌ത പൂവിലങ്ങ് എന്ന ചിത്രത്തിലൂടെയാണ് മുരളി പ്രശസ്‌തനായത്.കന്നട സിനിമാ സംവിധായകനായ സിദ്ധലിംഗയ്യയുടെ മകനാണ് മുരളി.2010 ല്‍ പുറത്തുവന്ന മറു അവതാരമാണ് അവസാനചിത്രം. കടല്‍ പൂക്കള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.ശോഭയാണ് ഭാര്യ. കാവ്യ, വിജയ്, അഥര്‍വ്. എന്നിവരാണ് മക്കള്‍. ബനാ കത്തടിയാണ് അവസാനം അഭനിയിച്ച ചിത്രം. ഈ ചിത്രത്തിലൂടെയാണ് മുരളിയുടെ മകന്‍ അഥര്‍വ് നായകനായി അരങ്ങേറ്റം കുറിച്ചത്.
Related posts:
- രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി. വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ നടന്ന...
- മീര ജാസ്മിന്‍ വിവാഹിതയാവുന്നു! പ്രശസ്ത തെന്നിന്ത്യന്‍ നടിയും മലയാളിയുമായ മീരാ ജാസ്മിനും മാന്‍ഡൊലിന്‍ വിദഗ്ധന്‍ യു രാജേഷും...
- വിദ്യാബാലന്‍ മലയാളത്തില്‍ മലയാളവും തമിഴകവും അവഗണന കൊണ്ട് ഒട്ടേറെ തവണ വേദനിപ്പിച്ച നടിയാണ് വിദ്യാബാലന്‍. ‘ചക്രം’...
Short URL: http://morningbellnews.com/?p=1211















