
ആറു പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ജനത ആകാംഷയോടെ കാത്തിരുന്ന അയോധ്യതര്‍ക്ക സ്ഥലത്തിന്റെ വിധി അലഹബാദ് ഹൈകോടതിയുടെ മൂന്നംഗ ബഞ്ച് പ്രഖ്യാപിച്ചു. തര്‍ക്ക സ്ഥലത്തിന് വേണ്ടി വാദിച്ച മൂന്ന് വിഭാഗങ്ങള്‍ക്കും സ്ഥലം വീതിച്ചു നല്‍കാനാണ് കോടതി വിധി. ഹിന്ദു മത വിഗ്രഹം സ്ഥിതി ചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കും.മൂന്നില്‍ ഒരു ഭാഗം മുസ്ലിം വിഭാഗത്തിനും ഒരു ഭാഗം ഹിന്ദുക്കള്‍ക്കും ഒരു ഭാഗം അഖരെക്കും നല്‍കാന്‍ നിര്‍ദേശിച്ചു കൊണ്ടാണ് ജസ്റ്റിസ്‌മാരായ സി വി ശര്‍മ, സുധീര്‍ അഗര്‍വാള്‍ ,യു [...]
Sep 30 2010 | Posted in
Featured,
India |
Read More »
രാജ്യം മുഴുവന്‍ കാത്തിരുന്ന അയോധ്യ ബാബറി മസ്ജിദ് കേസില്‍ അലഹബാദ് ഹൈ കോടതിയുടെ ലുഖ്നോ ബെഞ്ച് വിധി പ്രസ്താവിച്ചു . ജസ്റ്റിസ് മാരായ ഖാന്‍ , ശര്‍മ , അഗര്‍വാള്‍ എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്. തര്‍ക്കഭൂമി മൂന്നു വിഭാഗങ്ങള്‍ക്കായി വീതിക്കണം. രാമജന്മഭൂമി ഹിന്ദു മഹാസഭയ്ക്ക്. സമീപത്തുള്ള സ്ഥലം ബാബറി കമ്മിറ്റിക്ക്. ശേഷിക്കുന്നത് നിര്മോഹി ആഖാരക്ക്. സര്‍ക്കാരിനു നടപടിയെടുക്കാന്‍ മൂന്നു മാസത്തെ സമയം അനുവദിച്ചു.
Sep 30 2010 | Posted in
India |
Read More »
കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിന്ഗ്വി ലോട്ടറി കേസില്‍ നിന്നും പിന്മാറി .ആരോപണ വിധേയരായ മേഘ ഡിസ്ട്രിബ്യുറെര്സിനു വേണ്ടി സിന്ഘ്വി ഹാജരായത് കെ പി സി സിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു .അഭിഷേക് സിന്ഗ്വി മേഖയ്ക്ക് വേണ്ടി ഹാജരായത് ശരിയായില്ല എന്ന് ഊമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടിരുന്നു . വകുപ്പ് മന്ത്രിയുമായി ലോട്ടറി വിഷയത്തില്‍ സംവാദത്തില്‍ ഏര്‍പ്പെട്ട വി ഡി സതീശന്‍ എം എല്‍ എ ഇത് സംബന്ധിച്ചു സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു
Sep 30 2010 | Posted in
Kerala |
Read More »

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്നലെ തട്ടിയെടുത്ത പനാമ കപ്പലില്‍ 15 ഇന്ത്യന്‍ ജീവനക്കാരുണ്ടെന്നു റിപ്പോര്‍ട്ട്. ടാന്‍സാനിയന്‍ തീരത്തുനിന്ന് ഇന്നലെ പുലര്‍ച്ചെയാണ് എംടി ആസ്ഫാള്‍ട്ട് വെഞ്ചര്‍ എന്ന കപ്പല്‍ റാഞ്ചിയത്. കെനിയയിലെ മൊംബാസയില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലേക്ക് പോകുംവഴിയാണ് കൊള്ളക്കാര്‍ റാഞ്ചിയതെന്ന് സമുദ്രയാന നിരീക്ഷണ സംഘടനയായ എകോടെറ ഇന്‍റര്‍നാഷണല്‍ അറിയിച്ചു. ബ്രാവ മേഖലയില്‍നിന്നുള്ള കൊള്ളക്കാരാണ് കപ്പല്‍ അക്രമിച്ചത്. സൊമാലിയയിലെ ഹരാര്‍ധീരെ തീരത്തേക്കാണ് കപ്പല്‍ കൊണ്ടുപോയത് എന്നാണ് വിവരം.
Sep 30 2010 | Posted in
India |
Read More »

അവസാന നിമിഷം വരെ തീര്‍പ്പ് നീട്ടിവെപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ മറികടന്ന് ബാബരി മസ്ജിദിന്റെ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിധി ഇന്ന്. ബാബരി കേസുകള്‍ പരിഗണിക്കുന്നതിന് സ്ഥാപിച്ച അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോയിലെ പ്രത്യേക ബെഞ്ച് ചരിത്രവിധിക്കായി ഒരുങ്ങി.ഉത്തര്‍പ്രദേശില്‍ മാത്രം സുരക്ഷയ്ക്ക് 1.90 ലക്ഷം രക്ഷാ സൈനികരെ നിയോഗിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ഏതുഭാഗത്തു നിന്നു ശ്രമമുണ്ടായാലും ശക്തമായി നേരിടുമെന്നു കേന്ദ്രം. ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. കേസിലെ കക്ഷികള്‍ക്കു മാത്രമാണ് ഇന്നു കോടതിയില്‍ [...]
Sep 30 2010 | Posted in
India |
Read More »

കേരളത്തിലെ ടൂറിസം വികസനം ലക്ഷ്യമിട്ടു തയ്യാറാക്കിയ ഇംഗ്ലീഷ് ഹ്രസ്വ ചിത്രത്തിന്റെ തീം മെക്സിക്കോ ടൂറിസം പുറത്തിറക്കിയ ഹ്രസ്വ ചിത്രതിന്റെതാനെന്നു ആരോപണം .കേരളത്തില്‍ പ്രാഥമിക പ്രദര്‍ശനം പോലും നടത്താതെ ലണ്ടനില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ച “യുവര്‍ മോമെന്റ് ഈസ് വെയിറ്റിങ് ” എന്ന പേരില്‍ പ്രകാശ് വര്‍മ സംവിധാനം ചെയ്‌ത ചിത്രമാണു വിവാദത്തില്‍ കുടുങ്ങിയത് .പ്രമുഖ രാജ്യാന്തര മോഡല്‍ മിറിയം ഇലോറ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുള്ള സിനിമ, കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി ആഗോള വിപണിക്കു മുന്നില്‍ അവതരിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്.ഒരു [...]
Sep 30 2010 | Posted in
Featured,
Kerala |
Read More »

കേരള രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ ആയുധമായിരുന ലോട്ടറി വിവാദത്തില്‍ ആരോപണ വിധേയരായ മേഘ ഡിസ്ട്രിബുറെര്‍സനു വേണ്ടി കോണ്‍ഗ്രസ് വക്താവായ അഭിഷേക് സിന്ഗവി ഹാജരായത് കെ പി സി സി ക്ക് വന്‍ തിരിച്ചടിയായി . സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. കൂടുതല്‍ വാദത്തിനായി കേസ് നാളത്തേക്ക് വെച്ചുകൊണ്ട് ജസ്റ്റിസ് സി.കെ അബ്ദുര്‍റഹീം ഉത്തരവിട്ടു. ലോട്ടറി വിവാദത്തില്‍ വകുപ്പ് മന്ത്രിയെ വെല്ലുവിളിച്ച കോണ്‍ഗ്രസ് മന്ത്രി തോമസ് ഐസക്കുമായി പരസ്യ സംവാദം നടത്തിയിരുന്നു . അന്ന് [...]
Sep 29 2010 | Posted in
Kerala |
Read More »

മുംബൈ ഭീകരാക്രമണ കേസില്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ച പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബുമായി സുരക്ഷാ, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കില്ലെന്ന് ബോംബെ ഹൈകോടതി ഉത്തരവിട്ടു. അഭിഭാഷകരുടെ ഹരജിയില്‍ ബോംബെ ഹൈകോടതി ഇന്ന വിധി പറയുകയായിരുന്നു.ജയില്‍ ജീവനക്കാരനു നേരെയുണ്ടായ കസബിന്‍റെ പെരുമാറ്റവും മുന്‍ കാല പ്രവൃത്തികളും പരിശോധിച്ചാണ് അപേക്ഷ തള്ളുന്നതെന്നു കോടതി പറഞ്ഞു. എന്നാല്‍ കസബ് അഭിഭാഷകനുമായി സംസാരിക്കുമ്പോള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സമീപത്ത് ഉണ്ടാവരുതെന്നു കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കസബ് [...]
Sep 29 2010 | Posted in
India |
Read More »

കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചു. സി.ബി.ഐ. കോടതി ജഡ്ജി എസ്.വിജയകുമാറാണ് .ഒന്നാം പ്രതിയായ മലപ്പുറം ആലങ്ങോട് കക്കിടിപ്പുറം ഹംസയെന്ന പി.വി.ഹംസ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിലെ മറ്റ് എട്ട് പ്രതികളെ കുറ്റക്കരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. മലപ്പുറം കുഴിമണ്ണ പുത്തന്‍പീടിക ഇല്യന്‍ ഹംസ, കളമശേരി സ്വദേശി പി.കെ.സെയ്ഫുദ്ദീന്‍, അരീക്കോട് മംഗലശേരി മുഹമ്മദ് ബഷീര്‍, കുഴിമണ്ണ പുളിങ്കുന്നത്ത് മുഹമ്മദ് കുട്ടി, തെക്കേകണ്ടി കുഞ്ഞിമരക്കാര്‍, കൊണ്ടോട്ടി പള്ളിക്കല്‍ അബ്ദുല്‍ ഗഫൂര്‍, കുഴിമണ്ണ [...]
Sep 29 2010 | Posted in
Kerala |
Read More »

തിരുവനന്തപുരം: അയോധ്യാ കേസ്സില്‍ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ, കേരളം വീണ്ടും ജാഗ്രതയിലേയ്ക്ക്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം , പാലക്കാട് , എറണാകുളം , ആലപ്പുഴ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും വ്യാഴാഴ്ച ജാഥകളും പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്.കഴിഞ്ഞയാഴ്ച വിധി പ്രഖ്യാപിക്കാനിരുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. അന്നു വിധി നീട്ടിവച്ചതിനെത്തുടര്‍ന്നു പൊലീസ് പിക്കറ്റുകളും നിരോധനാജ്ഞകളും പിന്‍വലിച്ചു. എന്നാല്‍, നിരീക്ഷണ സംവിധാനങ്ങള്‍, ഗ്രൂപ്പ് മെസേജിങ് നിരോധനം തുടങ്ങിയ ജാഗ്രതകള്‍ പിന്‍വലിച്ചിരുന്നില്ല. നാളെ വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ [...]
Sep 29 2010 | Posted in
Kerala |
Read More »
Recent Comments