ഭാരതി എയര്‍ടെല്‍ അറ്റാദായത്തില്‍ ഇടിവ്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ ഇടിവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ 32 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഇതോടെ ഭാരതി എയര്‍ടെല്‍ ഓഹരികള്‍ മൂന്നു ശതമാനം ഇടിഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റാദായ വരുമാനം 1,682 കോടി രൂപയാണ്. രാജ്യത്തെ ടെലികോം മേഖലയിലെ മത്സരമാണ് എയര്‍ടെല്‍ വരുമാനം കുറച്ചതെന്നാണ് കരുതുന്നത്. മറ്റു കമ്പനികളുമായി മത്സരിക്കാന്‍ വേണ്ടി നിരക്ക് കുറച്ചതും വന്‍ വിലയ്ക്ക് ത്രീജി സേവനങ്ങള്‍ വിളിച്ചെടുത്തതും എയര്‍ടെല്ലിന്റെ വരുമാനം കുറച്ചു.
അതേസമയം, കമ്പനിയുടെ മൊത്തവരുമാനം വര്‍ധിച്ചു. ഭാരതിയുടെ വരുമാനം 17.4 ശതമാനം വര്‍ധിച്ച് 12,231 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ മൊത്തവരുമാനം 10,414 കോടി രൂപയായിരുന്നു. ഇതിനിടെ ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ ഏറ്റെടുക്കലിന് തയ്യാറെടുക്കുന്നു.
ടെലികോം കമ്പനിയായ ടെലികോം സീഷെല്‍സിനെയാണ് ഭാരതി ഏറ്റെടുക്കുന്നത്. ഏതാണ്ട് 280 കോടി രൂപയ്ക്കാണ് ടെലികോം സീഷെല്‍സിന്റെ മുഴുവന്‍ ഓഹരിയും ഭാരതി സ്വന്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഏറ്റെടുക്കലിന് അനുമതി നല്‍കി.
No related posts.
Short URL: http://morningbellnews.com/?p=410















